ഡു പ്ലെസ്സിസിയുടെ ഇന്ത്യൻ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്ന് മാർക്ക് ബുച്ചർ

Staff Reporter

ഇന്ത്യൻ മണ്ണിൽ കളിച്ച വെറ്ററൻ താരം ഡു പ്ലെസ്സിസിയുടെ അനുഭാവസമ്പത്ത് ഇന്ത്യക്കെതിരെ ഗുണം ചെയ്യുമെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബുച്ചർ. ഇന്ത്യക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് ദക്ഷിണാഫ്രിക്കൻ പരിശീലകന്റെ പ്രതികരണം. ഇന്ത്യയെ പോലൊരു രാജ്യത്ത് കളിയ്ക്കാൻ വരുമ്പോൾ ടീം യുവത്വവും അനുഭവസമ്പത്തും ഒത്തിണങ്ങിയ ഒരു ടീം വേണമെന്നും ഡു പ്ലെസ്സിസ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും ബുച്ചർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച അനുഭവ സമ്പത്തും കഴിഞ്ഞ തവണ ഇന്ത്യയിൽ കളിച്ചപ്പോൾ താരം നേടിയ സെഞ്ചുറിയും ദക്ഷിണാഫ്രിക്കക്ക് തുണയാവുമെന്നാണ് പരിശീലകന്റെ പ്രതീക്ഷ. അതെ സമയം കഴിഞ്ഞ ലോകകപ്പിൽ കളിച്ചതിന് ശേഷം ആദ്യമായാണ് ഡു പ്ലെസ്സിസ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഒരു ഏകദിന മത്സരം കളിക്കുന്നത്. മാർച്ച് 12ന് ധരംശാലയിൽ വെച്ചാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം.