ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിക്കണം, സ്വപ്നം പങ്കുവെച്ച് പുജാര

Sports Correspondent

തന്റെ ഏറ്റവും വലിയ സ്വപ്നം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ വിജയിക്കണം എന്നതാണെന്ന് പറഞ്ഞ് ചേതേശ്വര്‍ പുജാര. ഡൽഹിയിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങുമ്പോള്‍ താരം തന്റെ നൂറാം ടെസ്റ്റിലാണ് കളിക്കുന്നത്.

താന്‍ സ്പെഷ്യലിസ്റ്റ് ടെസ്റ്റ് ബാറ്റ്സ്മാന്‍ ആയതിനാൽ തന്നെ തനിക്ക് ഐസിസി കിരീടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ മാത്രമേ സ്വന്തമാക്കാനാകൂ എന്നും അതിനാൽ തന്നെ തന്റെ സ്വപ്നം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുക എന്നതാണെന്നും പുജാര സൂചിപ്പിച്ചു.

ഇന്ത്യ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ ഏറെ സാധ്യത കല്പിക്കുന്ന ടീമാണ്. കഴിഞ്ഞ തവണ ന്യൂസിലാണ്ടിനോട് ഫൈനലില്‍ ടീം പരാജയപ്പെടുകയായിരുന്നു.