ധാക്ക പ്രീമിയര്‍ ലീഗ് മാച്ച് ഒഫീഷ്യലുകളുടെ കാറിന് നേരെ ആക്രമണം. വലിയ പരിക്കുകള്‍ ഇല്ലാതെ അവര്‍ രക്ഷപ്പെട്ടുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഒരു തുണിശാലയിലെ തൊഴിലാളികളുടെ പ്രക്ഷോഭം നടക്കുന്നിടത്ത് വെച്ചാണ് സംഭവം. തൊഴിലാളികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ മാച്ച് ഒഫീഷ്യലുകളുടെ കാറും ആക്രമിക്കപ്പെടുകയായിരുന്നു.
ആയിരത്തോളം തൊഴിലാളികളായിരുന്നു പ്രക്ഷോഭത്തിലുണ്ടായിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ലോക്കൽ പോലീസിന്റെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷ ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് മാച്ച് ഒഫീഷ്യലുകള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
ആറ് അമ്പയര്‍മാരും രണ്ട് മാച്ച് റഫറിമാരുമായിരുന്നും സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്.