വിന്‍ഡീസിനെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച കൈല്‍ മയേഴ്സിന്റെ അഭിപ്രായത്തില്‍ തന്റെ ഈ പ്രകടനം യുവ താരങ്ങള്‍ക്ക് ഏറെ പ്രഛോദനമാകുമെന്ന് പറഞ്ഞ് കൈല്‍ മയേഴ്സ്. നാലാം ദിവസം വിന്‍ഡീസ് 59/3 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് താരവും ക്രുമാ ബോണ്ണറും ക്രീസിലേക്ക് എത്തുന്നത്. വിജയത്തിന് ഇനിയും 336 റണ്‍സ് നേടണമെന്ന ഘട്ടത്തില്‍ ആരും വിന്‍ഡീസിന് സാധ്യത കല്പിച്ചിരുന്നില്ല.
നാലാം ദിവസം അവസാനിക്കുമ്പോള്‍ 110/3 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ച ഈ കൂട്ടുകെട്ട് അവസാന ദിവസം 216 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി വിന്‍ഡീസിനെ ഏഷ്യയിലെ ഏറ്റവും വലിയ ചേസിംഗ് നടത്തി വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് തന്നെ മികച്ചൊരു അനുഭവമായിരുന്നു അപ്പോള്‍ ശതകവും ഇരട്ട ശതകവും നേടാനായി എന്നത് ഈ അനുഭവത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നുവെന്നും കൈല്‍ മയേഴ്സ് അഭിപ്രായപ്പെട്ടു. തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ തനിക്ക് ഈ നേട്ടം സ്വന്തമാക്കുവാനായി എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും അതിനാല്‍ തന്നെ ഇത് മറ്റു യുവതാരങ്ങള്‍ക്കും പ്രഛോദനമാകുമെന്നാണ് കരുതുന്നതെന്നും മയേഴ്സ് വ്യക്തമാക്കി.