മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ വിരമിക്കലിലേക്ക് തള്ളി വിടരുതെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ധോണി പോയിക്കഴിഞ്ഞാൽ ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും നാസർ ഹുസൈൻ പറഞ്ഞു. ധോണി ക്രിക്കറ്റ് ലോകം കണ്ട ഒരു ഇതിഹാസമാണെന്നും ഒരു തലമുറയിൽ മാത്രം ഉണ്ടാവുന്ന താരമാണെന്നും അത് കൊണ്ട് തന്നെ ധോണിക്ക് വേണ്ടത്ര അഭിനന്ദനം നൽകണമെന്നും അത്കൊണ്ട് ധോണിയെ വിരമികലിലേക്ക് ആരും തള്ളിവിടരുതെന്നും നാസർ ഹുസൈൻ പറഞ്ഞു. എന്നാൽ ധോണിക്ക് മാത്രമേ താരത്തിന്റെ ഭാവിയെ പറ്റി തീരുമാനിക്കാൻ കഴിയു എന്നും നാസർ ഹുസ്സൈൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ സെമി ഫൈനലിൽ തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ ധോണി ശ്രമിക്കുന്നതിനിടെയാണ് കൊറോണ വൈറസ് ബാധ മൂലം ഐ.പി.എൽ മാറ്റിവെച്ചത്.