എ ടി കെയുടെ ബൽവന്ത് സിംഗിനെയും ഈസ്റ്റ് ബംഗാൾ റാഞ്ചും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാൾ മറ്റൊരു വലിയ ട്രാൻസ്ഫറിനു കൂടെ ഒരുങ്ങുകയാണ്. എ ടി കെ കൊൽക്കത്തയുടെ സ്ട്രൈക്കർ ബൽവന്ത് സിങിനെ ആകും ഈസ്റ്റ് ബംഗാൾ ടീമിൽ എത്തിക്കുക. ബംഗാൾ മാധ്യമങ്ങൾ ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ സീസണിൽ എ ടി കെയിൽ അധികം അവസരം ലഭിക്കാതിരുന്ന ബല്വന്ത് ക്ലബ് വിടാൻ ഒരുങ്ങുകയാണ്.

ഈ സീസണിൽ ആകെ എട്ടു മത്സരങ്ങൾ മാത്രമെ ഇന്ത്യൻ സ്ട്രൈക്കർക്ക് കളിക്കാൻ ആയിട്ടുള്ളൂ. 33കാരനായ താരം അവസാന രണ്ടു സീസണിലും എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം തന്നെ ആയിരുന്നു കളിച്ചത്. ഐ എസ് എല്ലിൽ ഇതുവരെ 59 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ എസ് എല്ലിൽ ചെന്നൈയിൻ, മുംബൈ സിറ്റി എന്നീ ക്ലബുകളുടെയും ഭാഗമായിരുന്നു. ഐ ലീഗിൽ മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് എന്നിവർക്കും കളിച്ചിട്ടുണ്ട്.