“വിരാട് കോഹ്‌ലിയോടും ഇന്ത്യക്കാരോടും തന്നെ താരതമ്യം ചെയ്യേണ്ട!”

Staff Reporter

തന്നെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോടോ മറ്റു ഇന്ത്യൻ താരങ്ങളോടെ തന്നെ താരതമ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് പാകിസ്ഥാൻ താരം ബാബർ അസം. തന്നെ ഇന്ത്യൻ താരങ്ങളോട് താരതമ്യം ചെയ്യുന്നതിന് പകരം പാകിസ്ഥാൻ ഇതിഹാസങ്ങളോട് താരതമ്യം ചെയ്താൽ മതിയെന്നും ബാബർ അസം പറഞ്ഞു.

ജാവേദ് മിയാൻദാദ്, മുഹമ്മദ് യൂസഫ്, യൂനിസ് ഖാൻ എന്നിവരോട് താരതമ്യം ചെയ്യുന്നതാണ് തനിക്ക് ഇഷ്ട്ടമെന്നും എന്തിന് വിരാട് കോഹ്‌ലിയുമായും ഇന്ത്യൻ താരങ്ങളുമായും തന്നെ താരതമ്യം ചെയ്യുന്നു എന്നും ബാബർ അസം ചോദിച്ചു.

വിരാട് കോഹ്‌ലിയെക്കാൾ 6 വയസ്സ് പ്രായം കുറഞ്ഞ ബാബർ അസമിനെ പലപ്പോഴും വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യാറുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഇന്റർനാഷണൽ ക്രിക്കറ്റിൽ 70 സെഞ്ചുറികളും മൂന്ന് ഫോർമാറ്റിലും 50ന് മുകളിൽ ആവറേജ് ഉണ്ട്.