കരുവൻ തിരുത്തി ബാങ്കിന് അര ഡസൻ ഗോളിന്റെ തകർപ്പൻ ജയം

Newsroom

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കരുവൻ തിരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഏക പക്ഷീയമായമായ ആറു ഗോളുകൾക്ക് യുണൈറ്റഡ് സോക്കർ മലപ്പുറത്തെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

United Soccer Malappuram

കളിയിലുടനീളം മേധാവിത്വം പുലർത്തിയ കരുവൻ തിരുത്തി ബാങ്കിന് വേണ്ടി ആദ്യ പകുതിയിൽ സ്ട്രൈക്കർ മുഷ്ഫിഖ് ഹാട്രിക് നേടിയപ്പോൾ രണ്ടാം പകുതിയിൽ മിഡ് ഫീൽഡർമാരായ ഷിജാസ് പറമ്പനും, എം.ടി മുബശ്ശിറും, ആസിഫും ഓരോ ഗോളുകൾ വീതം നേടി ഗോൾ പട്ടിക (6-0) പൂർത്തിയാക്കി.

ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടര മണിയ്ക്ക് ( 2.30 PM) പീസ് വാലി നെടിയിരുപ്പ് ന്യൂ സോക്കർ ഫറോഖിനെയും നല് മണിയ്ക്ക് (4 PM) ജെ.ഡി.ടി ഇസ്ലാം കോളേജ് കോഴിക്കോട് ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് എഫ്.സി കൽപ്പകഞ്ചേരിയെയും നേരിടും.