ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ താരം പുറത്ത്

- Advertisement -

ശ്രീലങ്കയുടെ ലസിത് എംബുല്‍ദേനിയയ്ക്ക് ഇടത് തള്ളവിരലിനേറ്റ പരിക്ക് മൂലം ഇനി ശ്രീലങ്കയ്ക്കായി ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിയ്ക്കാനാകില്ല. പോര്‍ട്ട് എലിസബത്തില്‍ ഇന്നലെ പരിക്കേറ്റ താരം ഇന്നലെ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നാണ് അറിയുവാന്‍ കഴിയുന്നത്. പരിക്കേറ്റ താരത്തിനെ സ്കാനിംഗിനു വിധേയനാക്കിയപ്പോളാണ് പരിക്ക് വ്യക്തമായത്. കുറഞ്ഞത് ആറാഴ്ചയെങ്കിലും താരത്തിനു വിശ്രമം ആവശ്യമാകുമെന്നാണ് അറിയന്നത്.

ഡര്‍ബനിലെ ആദ്യ ടെസ്റ്റില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് ശ്രീലങ്കയുടെ ഈ സ്പിന്നര്‍ പുറത്തെടുത്തത്. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ഒന്നാം ദിവസം റിട്ടേണ്‍ ക്യാച്ചിനു ശ്രമിക്കുമ്പോളാണ് താരത്തിനു പരിക്കേറ്റത്. ഡര്‍ബനില്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

പരമ്പരയില്‍ ശ്രീലങ്കയുടെ ഏക മുന്‍ നിര സ്പിന്നറായിരുന്നു ലസിത് എംബുല്‍ദേനിയ.

Advertisement