സെലക്ടര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടത് 40 ഓവര്‍ വരെ ബാറ്റ് ചെയ്ത് ആങ്കര്‍ റോള്‍ ചെയ്യുവാനായിരുന്നുവെന്നും താന്‍ അത് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ശ്രീലങ്കന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ ദിമുത് കരുണാരത്നേ. എന്നാൽ പുതിയ സെലക്ടര്‍മാരുടെ വീക്ഷണം വേറെയായിരുന്നുവെന്നും അതിനാൽ തന്നെ തനിക്ക് ടീമിൽ തുടരാന്‍ സാധിച്ചില്ലെന്നും അവരുടെ വീക്ഷണത്തെ ബഹുമാനത്തോടെയാണ് താന്‍ കാണുന്നതെന്നും കരുണാരത്നേ പറഞ്ഞു.
2 വര്‍ഷത്തെ ഇടവളേയ്ക്ക് ശേഷം ആണ് താരം ടീമിലേക്ക് തിരികെ എത്തുന്നത്. താന്‍ ടീമിൽ നിന്ന് പുറത്താകുമ്പോള്‍ തന്റെ ആവറേജ് 40ന് മുകളിലായിരുന്നുവെന്നും ശ്രീലങ്കയ്ക്കായി ഏതാനും അര്‍ദ്ധ ശതകങ്ങലും 7 നൂറിന് മുകളിലുള്ള കൂട്ടുകെട്ടുകളും താന്‍ ടീമിനായി നേടിയിട്ടുണ്ടെന്ന് കരുണാരത്നേ വ്യക്തമാക്കി.
ശ്രീലങ്കന്‍ ക്രിക്കറ്റിൽ ആങ്കര്‍ റോളിന് ഇപ്പോളും വലിയ പ്രാധാന്യമുണ്ടെന്നും അത്തരത്തില്‍ ഒരു താരത്തെ ഇപ്പോളും ടീമിന് ആവശ്യമാണെന്നും കരുണാരത്നേ പറഞ്ഞു.