ഗോളില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് ടീം സ്ഥിരം ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ സേവനം ലഭ്യമാകില്ല. താരത്തിന് ആദ്യ ടെസ്റ്റിന്റെ തലേ ദിവസം ആണ് കൈവിരലിന് പൊട്ടലേറ്റത്. വെള്ളിയാഴ്ച ഗോളില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് താരത്തിന് സുഖം പ്രാപിക്കാനാകില്ല എന്ന അറിയിച്ചതോടെയാണ് ഈ തീരുമാനം.
ദിനേശ് ചന്ദിമല്‍ ശ്രീലങ്കയുടെ ക്യാപ്റ്റനായി തുടരുമെന്നും ബോര്‍ഡ് അറിയിച്ചു. അതേ സമയം ഫോമില്‍ ഇല്ലാത്ത ശ്രീലങ്കന്‍ താരം കുശല്‍ മെന്‍ഡിസിനെ സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ശ്രീലങ്ക തീരുമാനിച്ചു. തുടര്‍ച്ചയായ നാല് ഡക്കുകള്‍ക്ക് ശേഷം ഗോളിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലാണ് മെന്‍ഡിസിന് അക്കൗണ്ട് തുറക്കാനായത്.