“ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധ്യത കുറവ്”

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. എന്നാൽ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപെടണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗാവസ്‌കർ പറഞ്ഞു. ഇന്ത്യൻ ടീം ധോണിയിൽ നിന്ന് ഒരുപാട് മുൻപോട്ട് പോയെന്നും താരം ഇപ്പോഴും വലിയ പ്രഖ്യാപനങ്ങൾ നടത്തുന്ന ആളല്ലെന്നും ധോണി നിശബ്ദമായി ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ  പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഈ വർഷം ഐ.പി.എല്ലിൽ കളിച്ച് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കയറാനായിരുന്നു ധോണിയുടെ ശ്രമം. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഐ.പി.എൽ നീട്ടിവെക്കുകയും ടൂർണമെന്റിന്റെ ഭാവി തന്നെ അവതാളത്തിലാവുകയും ചെയ്ത ഘട്ടത്തിൽ ധോണി എങ്ങനെ ഇന്ത്യൻ ടീമിലെത്തുമെന്നാണ് എല്ലാവരുടെയും മനസ്സിലെ ചോദ്യം.

Advertisement