ധോണി ഇന്ത്യയുടെ നായകനായിരുന്നില്ലെങ്കിൽ മറ്റൊരു കളിക്കാരനാകുമായിരുന്നു: ഗംഭീർ

Staff Reporter

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ നായകനായിരുന്നില്ലെങ്കിൽ മറ്റൊരു രീതിയിൽ കളിക്കുന്ന താരമാവുമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ധോണി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവാതെ മൂന്നാം നമ്പറിൽ തന്നെ കളിച്ചിരുന്നെങ്കിൽ ധോണി മറ്റൊരു താരമാവുമായിരുന്നെന്നും ഒരുപാട് റെക്കോർഡുകൾ ധോണി തകർക്കുമായിരുന്നെന്നും ഗംഭീർ പറഞ്ഞു.

ധോണി തകർക്കുന്ന റെക്കോർഡുകൾ കുറിച്ച് ചിന്തിച്ചില്ലെങ്കിലും മൂന്നാം നമ്പറിൽ ഏറ്റവും ആവേശകരമായ പ്രകടനം പുറത്തെടുക്കുന്ന ഒരു താരമായി ധോണി മാറുമായിരുന്നെന്നും ഗംഭീർ പറഞ്ഞു.2004ൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ധോണി ഇന്ത്യക്ക് വേണ്ടി മൂന്നാം സ്ഥാനത്താണ് ആദ്യ മത്സരങ്ങളിൽ ഇറങ്ങിയിരുന്നത്. മൂന്നാം സ്ഥാനത്ത് ഇന്ത്യക്ക് വേണ്ടി 16 മത്സരങ്ങൾ കളിച്ച ധോണി 82 റൺസ് ആവറേജുമായി 993 റൺസും നേടിയിട്ടുണ്ട്.