മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കഗാവ ഐ എസ് എല്ലിൽ എത്തിയേക്കും

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കഗാവയെ സ്വന്തമാക്കാൻ പല ഐ എസ് എൽ ക്ലബുകളും ശ്രമിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ സ്പോർട്സ് ലേഖകനായ മാർകസ് മെഗുലാവോ ആണ് കഗാവയ്ക്കായി ഇന്ത്യൻ ക്ലബുകൾ ശ്രമിക്കുന്നുണ്ട് എന്ന വിവരം പുറത്തു വിട്ടത്. കഗാബയുമായി അവസാന ഒരു മാസത്തോളമായി പല ഇന്ത്യൻ ക്ലബുകളും ചർച്ച നടത്തുന്നുണ്ട്. എന്നാൽ വലിയ തുക നൽകേണ്ടി വരുമെന്നതിനാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് ഇതുവരെ പോയിട്ടില്ല.

ഇപ്പോൾ സ്പാനിഷ് ക്ലബായ റയൽ സരഗോസയിലാണ് കഗാവയെ കളിക്കുന്നത്. ബൊറൂസിയ ഡോർട്മുണ്ട് താരമായിരുന്ന കഗാവ കഴിഞ്ഞ വർഷമായിരുന്നു ജർമ്മനി വിട്ടത്. 30കാരനായ കഗാവ മുമ്പ സർ അലക്സ് ഫെർഗൂസണ് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന താരമാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യമായി തിളങ്ങാൻ അന്ന് ഈ ജപ്പാനീസ് താരത്തിനയിരുന്നില്ല. മാഞ്ചസ്റ്റർ കാലം മുതൽ അങ്ങോട്ട് കഗാവയുടെ കരിയർ ഗ്രാഫ് താഴോട്ട് ആയിരുന്നു.

ജപ്പാൻ ദേശീയ ടീമിനായി നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഗാവ ഇന്ത്യയിൽ എത്തുകയാണെങ്കിൽ അത് ഐ എസ് എലിന്റെ മാറ്റു കൂട്ടും.

Advertisement