തിരക്കിട്ട് ധോണിയെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തിരുത്തരുതെന്ന് മുഹമ്മദ് കൈഫ്

- Advertisement -

ഇപ്പോഴും ഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ധോണി ഇപ്പോഴും ഫിറ്റ് ആണെന്നും അത്കൊണ്ട് തന്നെ ധോണിയെ തിരക്കിട്ട് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തിരുത്തരുതെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ധോണിയുടെ പകരക്കാരായി പല താരങ്ങളും വന്നെങ്കിലും അവർക്കൊന്നും ധോണിയുടെ സ്ഥാനം കയ്യടക്കാൻ കഴിഞ്ഞിട്ടില്ലെന്നും കൈഫ് പറഞ്ഞു.

നിലവിൽ റിഷഭ് പന്തിനെ ടീമിൽ നിന്ന് പുറത്തിരുത്തി ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായ കെ.എൽ രാഹുലിനെ മുഴുവൻ സമയം വിക്കറ്റ് കീപ്പർ ആക്കരുതെന്നും കൈഫ് പറഞ്ഞു. ഒന്നാം നമ്പർ വിക്കറ്റ് കീപ്പർക്ക് പരിക്കേറ്റൽ മാത്രമേ കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കാവു എന്നും കൈഫ് പറഞ്ഞു.

ധോണി ഇപ്പോഴും വലിയൊരു താരമാണെന്നും 6-7  സ്ഥാനങ്ങളിൽ ഇറങ്ങി സമ്മർദ്ദമില്ലാതെ കളിക്കാൻ താരത്തിനാവുമെന്നും കൈഫ് പറഞ്ഞു.  ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ധോണി ജഡേജയുമായി ചേർന്ന് മികച്ച പ്രകടനം പുറത്തെടുത്ത കാര്യവും കൈഫ് ഓർമിപ്പിച്ചു. ധോണിയുടെ പകരക്കാരനായി കെ.എൽ രാഹുലിനെ കാണുന്നത് ദീർഘ കാലത്തേക്കുള്ള കാര്യമല്ലെന്നും കൈഫ് പറഞ്ഞു.

Advertisement