അവസരങ്ങൾ ലഭിക്കാതെ സാമുവൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി ഒഡീഷയിൽ

- Advertisement -

കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച യുവതാരം സാമുവൽ ക്ലബ് വിട്ടു‌. താരം ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സിയുമായി കരാർ ഒപ്പുവെച്ചു. കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ആകെ അഞ്ചു മത്സരങ്ങൾ ആണ് സാമുവൽ കളിച്ചത്. അവസരങ്ങൾ കുറഞ്ഞത് തന്നെയാണ് താരം ക്ലബ് വിടാനുള്ള കാരണവും.

ഷില്ലോങ്ങ് ലജോങ് മിഡ്ഫീൽഡർ ആയിരുന്ന സാമുവൽ ലാൽമുവൻപുയിയ മികച്ച ഫോമിൽ നിൽക്കെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഷില്ലോങ്ങ് ലജോങ്ങിന്റെ ക്യാപ്റ്റൻ കൂടി ആയിരുന്നു സാമുവൽ. താരം ഇപ്പോൾ ഒഡീഷയുമായി ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 22കാരനായ സാമുവൽ 2017-18 സീസൺ ഐലീഗിലെ മികച്ച യുവതാരമായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു. 19ആം വയസ്സിൽ തന്നെ ലജോങ്ങിന്റെ ക്യാപ്റ്റനായ താരമാണ് സാമുവൽ.

Advertisement