കവാനിയെ സ്വന്തമാക്കാൻ ഇന്റർ മിലാനും

- Advertisement -

ഉറുഗ്വേ താരമായ കവാനി ഫ്രഞ്ച് ക്ലബായ പി എസ് ജി വിടും എന്ന് ഉറപ്പാണ്. ഈ അവസരം മുതലാക്കി ഫ്രീ ട്രാൻസ്ഫറിൽ കവാനിയെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ. താരവുമായി ഇന്റർ മിലാൻ ചർച്ചകൾ ആരംഭിച്ചു.കവാനി സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായും ചർച്ചകൾ നടത്തുന്നുണ്ട്.

പി എസ് ജിയിൽ ഇപ്പോൾ കവാനിക്ക് അവസരങ്ങൾ കുറഞ്ഞതാണ് താരം ക്ലബ് മാറാനുള്ള തീരുമാനത്തിലേക്ക് ഇപ്പോൾ എത്താൻ കാരണം. ഇക്കാർഡി വന്നതോടെ പി എസ് ജിയുടെ പ്രധാന സ്ട്രൈക്കർ ആയി ഇക്കാർഡി മാറിയിരിക്കുകയാണ്. 32കാരനായ കവാനിയുടെ പി എസ് ജിയില കരാർ ജൂൺ അവസാനത്തോടെ കഴിയും. 2013 മുതൽ പു എസ് ജിയുടെ പ്രധാന താരമായിരുന്നു കവാനി.

Advertisement