ധോണി എടുക്കുന്ന ഏത് തീരുമാനവും വിജയകരമാകുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു- ശ്രീശാന്ത്

ധോണി മഹാനായ ക്യാപ്റ്റൻ ആണെന്നും അദ്ദേഹം താരങ്ങളെ അത്രയേറെ വിശ്വാസത്തിൽ എടുക്കുന്ന ക്യാപ്റ്റൻ ആണെന്നും ശ്രീശാന്ത്. ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ അവസാന ഓവറിൽ ജോഗീന്ദർ ശർമ്മക്ക് ബൗൾ കൊടുക്കാനുള്ള തീരുമാനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ശ്രീശാന്ത്.

ധോണി

ധോണി ഭായ് വലിയ തീരുമാനങ്ങളാണ് എടുക്കുന്നത്, ധോണിക്ക് ജോഗിന്ദർ ശർമ്മയെ നന്നായി അറിയാം. അതാണ് അന്ന് ആ തീരുമാനം എടുക്കാൻ കാരണം. ശ്രീശാന്ത് സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ഞാൻ ധോണി, യുവ എന്നിവർ ഇന്ത്യൻ എയർലൈൻസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അന്ന് ജോഗീന്ദർ ശർമ്മ ഒഎൻജിസിക്ക് വേണ്ടി കളിച്ചിരുന്നു. അതുകൊണ്ട് തന്നെ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അങ്ങനെ ധോണിക്ക് ജോഗീന്ദറിന്റെ വിന്നിങ് ആറ്റിട്യൂഡ് അറിയാം. ശ്രീശാന്ത് പറഞ്ഞു.

താരങ്ങൾക്ക് ഒപ്പം പ്രവർത്തിക്കുന്നവരും അവരെ വിശ്വാസത്തിൽ എടുക്കുന്നവരും ആണ് ഏറ്റവും മികച്ച ക്യാപ്റ്റൻ‌. ധോണി അങ്ങനെ ഒരാളാണ് ശ്രീശാന്ത് പറഞ്ഞു. കളിക്കാർക്ക് സ്വയം വിശ്വാസം ഇല്ലാത്തപ്പോൾ വരെ അവരെ സ്വന്തം കഴിവിൽ വിശ്വസിപ്പിക്കാൻ ധോണിയെ പോലൊരു ക്യാപ്റ്റന് ആകും. ശ്രീശാന്ത് പറഞ്ഞു.