ധോണിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് ഇർഫാൻ പത്താൻ

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പത്താൻ. ധോണി വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അത് കൊണ്ട് ധോണി ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ ഇന്ത്യൻ ടീമിലും കളിക്കണമെന്ന് ഇർഫാൻ പത്താൻ പറഞ്ഞു.

അതെ സമയം ധോണിക്ക് നേരിട്ട് ഇന്ത്യൻ ടീമിലേക്ക് അവസരം നൽകുമ്പോൾ റിഷഭ് പന്തിനോടും കെ.എൽ രാഹുലിനോടും ചെയ്യുന്നത് ശെരിയാണോ എന്ന ചോദ്യത്തിന് സെലക്ടർമാർ മറുപടി പറയേണ്ടി വരുമെന്നും ഇർഫാൻ പത്താൻ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൂടി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ധോണി ശ്രമിക്കുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധ മൂലം അനിശ്ചിതമായി നീണ്ടതോടെ ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള വരവിന് തിരിച്ചടിയായിരുന്നു.

Advertisement