ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ലോർഡ്‌സിൽ വെച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ 33 റൺസ് എടുത്തതോടെയാണ് ധോണി, മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ സങ്കക്കാരക്ക് ശേഷം 10,000 ക്ലബിൽ അംഗമാവുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറായത്. 10,000 റൺസ് തികക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരവുമായി ധോണി. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇതിനു മുൻപ് 10,000 റൺസിൽ എത്തിയ ഇന്ത്യൻ താരങ്ങൾ.
320 മത്സരങ്ങളിൽ നിന്നായി 273 ഇന്നിങ്‌സുകൾ ബാറ്റ് ചെയ്താണ് ധോണി 10,000 എന്ന നേട്ടത്തിൽ എത്തിയത്. 51.3 എന്ന മികച്ച ശരാശരിയോട് കൂടെ 10 സെഞ്ച്വറികളും 67 ഫിഫ്‌റ്റികളും ധോണി ഇതിനിടയിൽ സ്വന്തമാക്കി. ഇന്ന് ആദ്യ ഇന്നിങ്സിൽ കീപ്പ് ചെയ്ത ധോണി ഏകദിനത്തിൽ 300 ക്യാച്ചുകൾ സ്വന്തമാക്കുന്ന ആദ്യ താരവുമായിമാറിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial