മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെ പറ്റി സെലക്ഷൻ കമ്മിറ്റിക്ക് ഒരു വിവരവും ഇല്ലെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ്. ട്വിറ്ററിൽ വിരാട് കോഹ്‌ലി ധോണിയുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ധോണി വിരമിക്കുമെന്ന ഊഹാപോഹങ്ങൾ പുറത്തുവന്നത്. ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിക്കായിരുന്നില്ല. തുടർന്ന് ധോണി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ധോണി വിരമിക്കലിനെ പറ്റി ഒന്നും സൂചിപ്പിച്ചിരുന്നില്ല.
A game I can never forget. Special night. This man, made me run like in a fitness test 😄 @msdhoni 🇮🇳 pic.twitter.com/pzkr5zn4pG
— Virat Kohli (@imVkohli) September 12, 2019
എന്നാൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ് ധോണി വിരമിക്കുന്നതിനെ പറ്റി സെലക്ഷൻ കമ്മിറ്റിക്ക് യാതൊരു സൂചനയും ഇല്ലെന്ന് എം.എസ്.പ്രസാദ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസ് പരമ്പരയിലും സൗത്ത് ആഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ട് നിന്നിരുന്നു.