“ആൻഫീൽഡിൽ കളിച്ചത് പോലൊരു അനുഭവം വേറെ ഉണ്ടായിട്ടില്ല”

- Advertisement -

ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലെ കളിച്ച അനുഭവം പോലൊരു അനുഭവം കരിയറിൽ എവിടെയും ഉണ്ടായിട്ടില്ല എന്ന് ആഴ്സണലിന്റെ മധ്യനിര താരം സെബയോസ്. പ്രീമിയർ ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 3-1ന്റെ വൻ പരാജയം ആഴ്സണൽ വഴങ്ങിയിരുന്നു. സ്പെയിനിൽ നിന്ന് ആഴ്സണലിലേക്ക് എത്തിയ താരം ആൻഫീൽഡിൽ കളിച്ചത് വലിയ അനുഭവമാണെന്ന് പറഞ്ഞു.

ആൻഫീൽഡിൽ ലിവർപൂൾ കളിക്കുന്ന അത്ര നല്ല ഫുട്ബോൾ കളിക്കുന്ന ഒരു ടീമിനെയും കണ്ടിട്ടില്ല എന്ന് സെബയോസ് പറഞ്ഞു. ലിവർപൂൾ പ്രസ് ചെയ്യുന്നത് പോലെ ആരും ചെയ്യുന്നില്ല. ആൻഫീൽഡിൽ അവരുടെ ആരാധകർ ടീമിനെ വേറെ തലത്തിൽ എത്തിക്കുകയാണെന്നും സെബയോസ് പറഞ്ഞു. എതിർ ടീമിന്റെ ഊർജ്ജം വരെ ആരാധകർ എടുത്തു കളയുന്നു എന്നും സെബയോസ് പറഞ്ഞു.

Advertisement