ധോണിക്കും പിഴവുകൾ സംഭവിച്ചിരുന്നെന്ന് കുൽദീപ് യാദവ്

Photo: PTI
- Advertisement -

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിക്ക് പലപ്പോഴും പിഴവുകൾ സംഭവിച്ചിരുന്നെന്ന് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാർഡിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ധോണിക്കും പിഴവുകൾ സംഭവിച്ചിരുന്നെന്ന് കുൽദീപ് വെളിപ്പെടുത്തിയത്. പല തവണ ധോണി തനിക്ക് തന്ന ഉപദേശങ്ങൾ പിഴച്ചിട്ടുണ്ടെന്നാണ് കുൽദീപ് യാദവ് പറഞ്ഞത്. എന്നാൽ പിഴവ് സംഭവിച്ച കാര്യം ധോണിയുടെ പറയാൻ പറ്റില്ലെന്നും ഇന്ത്യൻ സ്പിന്നർ പറഞ്ഞു.

ധോണി കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണെന്നും എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ മാത്രം ഓവറുകൾക്കിടയിൽ സംസാരിക്കുന്ന ഒരാളാണ് ധോണിയെന്നും കുൽദീപ് പറഞ്ഞു. ഇത് ആദ്യമായാണ് ഒരു താരം ധോണിക്ക് പിഴവ് പറ്റിയെന്ന് പറഞ്ഞ് രംഗത്ത് വരുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ധോണി പലപ്പോഴും ഗ്രൗണ്ടിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രസിദ്ധനാണ്.

ഐ.പി.എല്ലിൽ ഫോം കണ്ടെത്താനാവാതെ പോയ കുൽദീപ് ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ച കുൽദീപ് ഈ ഐ.പി.എൽ സീസണിൽ വെറും 4 വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.

Advertisement