സ്വന്തം പേരിൽ പവിലിയൻ, ഉദ്ഘാടനം ചെയ്യില്ലെന്ന് ധോണി

Staff Reporter

തന്റെ സ്വന്തം നാടായ റാഞ്ചിയിലെ സ്റ്റേഡിയത്തിൽ തന്റെ പേരിലുള്ള പുതിയ പവലിയൻ ഉദ്ഘാടനം ചെയ്യില്ലെന്ന് പറഞ്ഞ് ധോണി. ഇന്ത്യയുടെ ഓസ്ട്രേലിയയും തമ്മിൽ മൂന്നാമത്തെ ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലാണ് ധോണിയുടെ പേര് പവിലിയന് നൽകിയത്.

ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ദേബാശിഷ് ചക്രബർത്തിയാണ് ധോണിയോട് പവിലിയൻ ഉദ്ഘാടനം ചെയ്യാൻ പറഞ്ഞത്. എന്നാൽ സ്വന്തം വീട്ടിൽ എന്തെങ്കിലും ഉദ്ഘാടനം ചെയ്യാറുണ്ടോ എന്നാണ് ധോണി തിരിച്ചു ചോദിച്ചത്. ധോണി വളരെ സാധാരണക്കാരായ ഒരാളാണെന്നും അസോസിയേഷൻ സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന ഓസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ഏകദിനം ധോണിക്ക് സ്വന്തം ഗ്രൗണ്ടിൽ അവസാന മത്സരം കൂടിയാവും.