ടെസ്റ്റിൽ സൗരവ് ഗാംഗുലിയേക്കാൾ മികച്ച ക്യാപ്റ്റൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ആണെന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്. എന്നാൽ ഇരു താരങ്ങളെയും താരതമ്യം ചെയ്യുക എളുപ്പമല്ലെന്നും ശ്രീകാന്ത് പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
2011ൽ സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ ടീമിനെ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം തോൽപ്പിച്ചത് മികച്ചതായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളിൽ സൗരവ് ഗാംഗുലിയേക്കാൾ ധോണിയാണ് മികച്ച പ്രകടനം പുറത്തെടുത്തതെന്നും ധോണിക്ക് ഹർഭജൻ സിംഗിന്റെയും അനിൽ കുംബ്ലെയുടെയും സേവനം ധോണിക്ക് ലഭിച്ചിരുന്നില്ലെന്നും എന്നാൽ സൗരവ് ഗാംഗുലിക്ക് ഇരു താരങ്ങളുടെയും സേവനം ലഭിച്ചിട്ടുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.
വിദേശത്ത് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. 11 ടെസ്റ്റ് വിജയങ്ങൾ ഗാംഗുലി വിദേശത്തു നേടിയിട്ടുണ്ട്.