നെഥൻ എകെ ഇനി ഈ സീസണിൽ കളിക്കില്ല

ബൗണ്മതിന്റെ യുവ സെന്റർ ബാക്ക് നെഥൻ എകെ ഇനി ഈ സീസണിൽ കളിച്ചേക്കില്ല. ഇന്നലെ ബൗണ്മതിന്റെ നിർണായക വിജയത്തിനിടയിൽ ആയിരുന്നു എകെയ്ക്ക് പരിക്കേറ്റത്. വാർഡിയുടെ ഗോളെന്ന് ഉറച്ച ഒരു ശ്രമം തടയുന്നതിനിടെ ആയിരുന്നു പരിക്കേറ്റത്. ബൗണ്മതിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമാണ് എകെ. വരും സീസണിൽ താരം ക്ലബ് വിടാൻ ആണ് സാധ്യത.

ബൗണ്മതിന്റെ റിലഗേഷൻ പോരിനിടയിൽ എകെയ്ക്ക് പരിക്കേറ്റത് ക്ലബിന് വലിയ ക്ഷീണം നൽകും. ഇന്നലെ ലെസ്റ്ററിനെ തോൽപ്പിച്ചു എങ്കിലും ഇപ്പോഴും ബൗണ്മത് റിലഗേഷൻ സോണിൽ തന്നെയാണ്. വെസ്റ്റ് ഹാമോ വാറ്റ്ഫോർഡോ പോയന്റ് നഷ്ടപ്പെടുത്തുകയും ഒപ്പം ബൗണ്മത് എല്ലാ മത്സരങ്ങളും വിജയിക്കുകയും ചെയ്താലെ ബൌണ്മതിന് ലീഗിൽ തുടരാം എന്ന പ്രതീക്ഷയുള്ളൂ.

Previous articleഇംഗ്ലണ്ടിനെ നയിക്കുന്നത് ആസ്വദിക്കുന്നു, പക്ഷേ ഇത് ജോ റൂട്ടിന്റെ ടീമാണ്, അദ്ദേഹത്തെ ഞാന്‍ തിരിച്ച് സ്വാഗതം ചെയ്യുന്നു
Next articleസൗരവ് ഗാംഗുലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റൻ ധോണി : ശ്രീകാന്ത്