ജനുവരി വരെ വിരമിക്കലിനെ പറ്റി ചോദിക്കരുതെന്ന് മഹേന്ദ്ര സിങ് ധോണി

- Advertisement -

ജനുവരി വരെ തന്റെ വിരമിക്കലിനെ പറ്റി ചോദിക്കരുതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ഒരു ചടങ്ങിനിടെ ധോണിയോട് വിരമിക്കലിനെ പറ്റി ചോദിച്ചതിനുള്ള മറുപടിയായിട്ടാണ് ജനുവരി വരെ വിരമിക്കലിനെ പറ്റി ചോദിക്കരുതെന്ന് ധോണി മറുപടി പറഞ്ഞത്. കഴിഞ്ഞ ദിവസം അടുത്ത വർഷത്തെ ഐ.പി.എല്ലിന് ശേഷം മാത്രമേ ധോണി ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കുന്നതിന്റെ പറ്റി തീരുമാനമെടുക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ന്യൂസിലാൻഡിനോട് ഇന്ത്യ തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. തുടർന്ന് നടന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്ന് സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയുടെയും ബംഗ്ളദേശിന്റെയും ഇന്ത്യൻ പരമ്പരകളിൽ ധോണിക്ക് ഇന്ത്യക്ക് ടീമിൽ അവസരം ലഭിച്ചിരുന്നില്ല.

Advertisement