റെക്കോർഡ് ഇട്ട് ധവാൻ – രോഹിത് കൂട്ടുകെട്ട്!!

Newsroom

അന്താരാഷ്ട്ര ട്വി20യിൽ റെക്കോർഡ് ഇട്ട് ഇന്ത്യൻ ഓപണർമാർ. നേരത്തെ തന്നെ ട്വി20യിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന കൂട്ടുകെട്ട് ആയി മാറിയിരുന്ന രോഹിതും ധവാനും ഇപ്പോൾ 1500 റൺസ് എന്ന കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ താരങ്ങളായി മാറി. ഇന്ന് വെസ്റ്റിൻഡീസിനെതിരായ രണ്ടാമത്തെ ട്വി20യിലാണ് ഈ റെക്കോർഡിൽ ധവാനും രോഹിതും എത്തിയത്.

ധവാനും രോഹിതിനും പിറകിൽ വേറെ കൂട്ടുകെട്ടായി ഉള്ളത് ഓസ്ട്രേലിയയുടെ വാർണറും വാട്സണുമാണ്. അവർ 1154 റൺസിന്റെ കൂട്ടുകെട്ടാണ് ഇതുവരെ ട്വി20യിൽ നേടിയത്. ന്യൂസിലൻഡ് താരങ്ങളായ കെയ്നും ഗുപ്റ്റിലും ആണ് മൂന്നാമത്. 1151 റൺസ് ആണ് അവർക്ക് ഉള്ളത്.