ധരംശാലയില്‍ ടോസ് വൈകും

Sports Correspondent

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിന്റെ ടോസ് വൈകും. ധരംശാലയില്‍  നടക്കുന്ന മത്സരത്തില്‍ മഴയാണ് ഭീഷണിയായി നില്‍ക്കുന്നത്. ഇന്ത്യന്‍ സമയം 1.15ന് ഒരു പരിശോധന കൂടിയുണ്ടാകും. അതിന് ശേഷം മത്സരം എപ്പോളാരംഭിക്കുമെന്ന് അറിയാം.

ഇംഗ്ലണ്ടിനോട് നിരാശയായിരുന്നു ഫലമെങ്കിലും ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ന്യൂസിലാണ്ടിനോട് തോല്‍വിയേറ്റ് ശേഷമാണ് ഇന്ത്യ എത്തുന്നത്. അതേ സമയം പല മുന്‍നിര താരങ്ങളും പരിക്ക് മാറി എത്തുന്നു എന്നത് ഇന്ത്യയ്ക്ക് കരുത്തേകുന്നു.