ഡെവൺ തോമസിനെ സസ്പെന്‍ഡ് ചെയ്ത് ഐസിസി

Sports Correspondent

ശ്രീലങ്ക ക്രിക്കറ്റ്, എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിൽ നിന്ന് ഏഴ് കൗണ്ട് ആന്റി കറപ്ഷന്‍ കോഡ് ചാര്‍ജ്ജുകള്‍ വന്നതിനാൽ വെസ്റ്റിന്‍ഡീസ് താരം ഡെവൺ തോമസിനെ സസ്പെന്‍ഡ് ചെയ്ത് ഐസിസി. കഴിഞ്ഞ വര്‍ഷമാണ് ഡെവൺ തോമസ് വെസ്റ്റിന്‍ഡീസിനായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

ഈ ചാര്‍ജ്ജുകളെല്ലാം 2021ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ്, ലങ്ക പ്രീമിയര്‍ ലീഗ് എന്നിവയിൽ ഫിക്സിംഗ് അപ്രോച്ചുകള്‍ യഥാസമയം അധികാരികളെ അറിയിച്ചിട്ടില്ല എന്നത് സംബന്ധിച്ചാണ്.