ദേവ്ദത്ത് പടിക്കലിന് പരിക്ക്, ഇനിയും ഒരു മാസത്തിലധികം പുറത്ത്

Newsroom

Picsart 23 08 18 11 40 44 570
Download the Fanport app now!
Appstore Badge
Google Play Badge 1

തള്ളവിരലിന് ഏറ്റ പരിക്ക് കാരണം ദേവ്ദത്ത് പടിക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തനിക്ക് അടുത്ത മൂന്നോ നാലോ ആഴ്ച കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരം ദേവദത്ത് പടിക്കൽ തന്നെ സ്ഥിരീകരിച്ചു. ഈ മാസം ആദ്യം നടന്ന ദിയോധർ ട്രോഫിക്കിടെയാണ് പടിക്കലിന് പരിക്കേറ്റത്. ഗുൽബർഗ മിസ്റ്റിക്സിനായി മഹാരാജ കെഎസ്‌സിഎ ടി20 ട്രോഫിയിൽ കളിക്കേണ്ടിയിരുന്ന താരം ടീമിൽ നിന്ന് പിന്മാറി.

പടിക്കൽ 23 08 18 11 39 55 151

“ദിയോധർ ട്രോഫിക്കിടെ എനിക്ക് ഇടത് തള്ളവിരലിന് ഒടിവുണ്ടായി. അതിനാൽ, അത് ശരിയാക്കാൻ എനിക്ക് ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. ഒരുപക്ഷേ മൂന്നോ നാലോ ആഴ്‌ചകൾ കൂടി ഞാൻ കളിയിൽ നിന്ന് പുറത്തായിരിക്കും. ഉടൻ തന്നെ മൈതാനത്ത് തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” പടിക്കൽ ഫാൻകോഡിനോട് പറഞ്ഞു.

കരിയറിൽ ഇന്ത്യക്കായി രണ്ട് ടി20 മത്സരങ്ങൾ പടിക്കൽ കളിച്ചിട്ടുണ്ട്.