ഇന്റര്‍നാഷണൽ ലീഗ് ടി20യുടെ ഫൈനലുറപ്പാക്കി ഡെസേര്‍ട് വൈപേഴ്സ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറിൽ ഗള്‍ഫ് ജയന്റ്സിനെ 19 റൺസിനാണ് വൈപേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വൈപേഴ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയപ്പോള്‍ 19.4 ഓവറിൽ 159 റൺസിന് ജയന്റ്സ് ഓള്‍ഔട്ട് ആയി.
ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ്(19 പന്തിൽ 37 റൺസ് നേടിയ ശേഷം റിട്ടേര്‍ഡ് ഹര്‍ട്ട്), സാം ബില്ലിംഗ്സ്(31), വനിന്‍ഡു ഹസരംഗ(31), ടോം കറന്(29) എന്നിവര്‍ക്ക് പുറമെ 13 പന്തിൽ 23 റൺസ് നേടിയ മുസ്തഫ എന്നിവരാണ് ബാറ്റിംഗിൽ വൈപേഴ്സിനായി തിളങ്ങിയത്. ജയന്റ്സിനായി ക്രിസ് ജോര്ദ്ദന് 3 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ജയന്റ്സിനായി ഷിമ്രൺ ഹെറ്റ്മ്യര്‍ 36 റൺസ് നേടിയപ്പോള്‍ ക്രിസ് ജോര്ദ്ദന് 17 റൺസുമായി പുറത്താകാതെ നിന്നു. ക്രിസ് ലിന് 26 റൺസും നേടി. വൈപേഴ്സ് ബൗളിംഗിൽ ടോം കറന് നാല് വിക്കറ്റ് നേടിയപ്പോള്‍ വനിന്‍ഡു ഹസരംഗ 3 വിക്കറ്റ് നേടി.