ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ദിവസം ഇന്ത്യക്ക് നല്ല തുടക്കം. മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 83 റൺസ് എന്ന നിലയിലാണ്. 28 ഓവറുകൾ ആദ്യ സെഷനിൽ എറിഞ്ഞു. ഇന്ത്യയുടെ ഓപ്പണർമാരായ മായങ്ക് അഗർവാളും രാഹുലും പുറത്താകാതെ നിൽക്കുന്നു. രാഹുൽ 84 പന്തിൽ 29 റൺസ് എടുത്തപ്പോൾ മായങ്ക് 84 പന്തിൽ 49 റൺസുമായി നിൽക്കുകയാണ്. മായങ്ക് 36 റൺസിൽ നിൽക്കെ നൽകിയ ക്യാച്ച് ഡികോക്ക് നഷ്ടപ്പെടുത്തിയുരുന്നു.