ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഡീൻ എൽഗാറിന്റെ റിട്ടയര്‍മെന്റ്

Sports Correspondent

ഇന്ത്യയുമായുള്ള ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാന്‍ ഒരുങ്ങി ഡീൻ എൽഗാര്‍. സെഞ്ചൂറിയണിലും കേപ് ടൗണിലും നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം 12 വര്‍ഷത്തെ കരിയറിന് അവസാനം കുറിയ്ക്കുമെന്ന് എൽഗാര്‍ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

84 ടെസ്റ്റിൽ നിന്ന് 5000ത്തിലധികം റൺസ് നേടിയ എൽഗാര്‍ 17 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുണ്ട്. 2012ൽ പെര്‍ത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോള്‍ താരം മധ്യ നിരയിലാണ് കളിച്ചത്. അന്ന് പൂജ്യത്തിനാണ് ഇരു ഇന്നിംഗ്സുകളിലും താരം പുറത്തായത്.

പിന്നീട് ഗ്രെയിം സ്മിത്തുമൊത്ത് ഓപ്പണിംഗ് ദൗത്യം ഏറ്റെടുത്തപ്പോളാണ് താരം തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തത്.