ഐപിഎൽ ഉപേക്ഷിക്കു!!! ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കായി ഡീൻ എൽഗാര്‍ ബൗളര്‍മാരോട്

Sports Correspondent

ദക്ഷിണാഫ്രിക്കയുടെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നതിനായി ഐപിഎൽ ഉപേക്ഷിക്കുവാന്‍ തന്റെ ബൗളര്‍മാരോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീൻ എൽഗാര്‍.

കാഗിസോ റബാഡ, ആന്‍റിക് നോര്‍ക്കിയ, മാര്‍ക്കോ ജാന്‍സന്‍, ലുംഗിസാനി എന്‍ഗിഡി എന്നിവരെല്ലാം ഐപിഎൽ കരാര്‍ ലഭിച്ച ബൗളര്‍മാരാണ്. മാർച്ച് 30 മുതൽ ഏപ്രിൽ 12 വരെയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര.

ഇത് കൂടാതെ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും എയ്ഡന്‍ മാര്‍ക്രവും ഐപിഎൽ കരാര്‍ ലഭിച്ചിട്ടുണ്ട്. താന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോട് ഐപിഎൽ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുമെന്നും ഡീൻ എൽഗാര്‍ വ്യക്തമാക്കി.