ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ജോ റൂട്ടിൻ്റെ മോശം ഫോമിന് കാരണം ബാസ്ബോൾ ആണെന്ന് എബി ഡിവില്ലിയേഴ്‌സ്. റൂട്ടിന് ഈ ശൈലി അനുയോജ്യമല്ല എന്നും ഒരു കാലത്ത് ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റർ ആയിരുന്ന റൂട്ട് ഇപ്പോൾ ആ ലെവലിൽ അല്ല ഉള്ളത് എന്നും ഡി വില്ലിയേഴ്സ് പറഞ്ഞു.
“ഞാൻ റൂട്ടിന് എതിരെ കളിച്ചപ്പോൾ, ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് അദ്ദേഹം എന്ന് എനിക്ക് തോന്നി. പക്ഷേ ഇപ്പോൾ അത് മാറി, അത് ബാസ്ബോൾ കാരണമാണ്.” ഡി വില്ലിയേഴ്സ് പറഞ്ഞു.
“ഇത് ഒരു വലിയ പ്രസ്താവനയാണെന്ന് എനിക്കറിയാം, ടെസ്റ്റ് മാച്ച് ക്രിക്കറ്റിൽ പുറത്താകാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരാളായിരുന്നു റൂട്ട്. ഇപ്പോൾ റിവേഴ്‌സ് സ്വീപ്പുകളിലും തൻ്റെ പതിവ് തെറ്റിച്ചുള്ള ഷോട്ടുകളിലുമാണ് അദ്ദേഹം പുറത്താകുന്നത്. എനിക്ക് അത് ഇഷ്ടമല്ല, ”ഡിവില്ലിയേഴ്സ് പറഞ്ഞു.
“ഇവരെപ്പോലുള്ള കളിക്കാരോട് നിങ്ങളുട്ർ നിങ്ങളുടെ സ്വാഭാവിക കളി കളിക്കുക എന്ന് പറയണം. ബെൻ ഡക്കറ്റിനും ബെൻ സ്റ്റോക്‌സിനും എല്ലാം ആക്രമണോത്സുകമായ ക്രിക്കറ്റ് കളിക്കം അനുവദിക്കൂ, റൂട്ട് ദീർഘനേരം ബാറ്റ് ചെയ്യട്ടെ,” അദ്ദേഹം കൂട്ടിച്ചേർത്തു.