“റാഞ്ചിയിലെ പിച്ച് പോലൊന്ന് ഞാൻ മുമ്പ് കണ്ടിട്ടില്ല” – ബെൻ സ്റ്റോക്സ്

Newsroom

Picsart 24 02 21 17 46 36 953
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിനുള്ള റാഞ്ചി പിച്ച് പോലെ ഒരു പിച്ച് താൻ മുമ്പ് കണ്ടിട്ടില്ല എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-2ന് പിന്നിലാണ് ഇപ്പോൾ ഇംഗ്ലണ്ട്. റാഞ്ചിയിലെ പിച്ച് എങ്ങനെയുള്ളതാണ് എന്ന് പറയാൻ ആകുന്നില്ല എന്ന് സ്റ്റോക്സ് പറഞ്ഞു.

റാഞ്ചി 24 02 21 17 45 38 993

“ഇതുപോലൊരു പിച്ച് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. എനിക്ക് ഒരു ഐഡിയയും ലഭിച്ചിട്ടില്ല, അതിനാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഡ്രസിംഗ് റൂമിൽ നിന്ന് നോക്കിയാൽ പിച്ച് പച്ചയും പുല്ലും നിറഞ്ഞതായി കാണപ്പെടുന്നു. എന്നാൽ പിച്ചിന് അടുത്ത് പോയാൽ അങ്ങനെയല്ല: വളരെ ഇരുണ്ടതും തകർന്നതും ആയ പിച്ചാണ്. ഒപ്പം കുറച്ച് വിള്ളലുകളും ഉണ്ട്” സ്റ്റോക്സ് പറഞ്ഞു.