സിൽഹെട്ട് ടെസ്റ്റിൽ തോൽവി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് നേടേണ്ടത് 464 റൺസ്. മത്സരത്തിൽ ഇനി 2 ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരുടെ കൈയ്യിൽ വെറും 5 വിക്കറ്റ് മാത്രമാണുള്ളത്. ധനന്‍ജയ ഡി സിൽവ – കമിന്‍ഡു മെന്‍ഡിസ് കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിലും കസറിയപ്പോള്‍ ശ്രീലങ്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 418 റൺസാണ് നേടിയത്.
മെന്‍ഡിസ് 164 റൺസും ഡി സിൽവ 108 റൺസും നേടിയപ്പോള്‍ ഇവര്‍ ഏഴാം വിക്കറ്റിൽ 173 റൺസാണ് നേടിയത്. കമിന്‍ഡു മെന്‍ഡിസ് അവസാന വിക്കറ്റായാണ് പുറത്തായത്.
തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 47/5 എന്ന നിലയിലാണ്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റ് നേടി.