പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയ വിജയത്തിലേക്ക്

- Advertisement -

പെർത്ത് ടെസ്റ്റിന്റെ നാലാം ദിവസം കളി ലഞ്ചിന് പിരിയുമ്പോൾ ന്യൂസിലൻഡ് പതറുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച് ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലാണ്. വിജയിക്കാൻ ഇനിയും 437 റൺസ് വേണം ന്യൂസിലൻഡിന്. ജീത് റാവലിന്റെയും ക്യാപ്റ്റൻ വില്യംസന്റെയും വിക്കറ്റാണ് ന്യൂസിലൻഡിന് നഷ്ടമായത്. സ്റ്റാർക്കും ലിയോണുമാണ് വിക്കറ്റുകൾ എടുത്തത്.

നേരത്തെ രണ്ടാം ഇന്നിങ്ങ്സ് ഓസ്ട്രേലിയ 217/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഓസ്ട്രേലിയക്കായി രണ്ടാം ഇന്നിങ്സിൽ ബേർൺസ്, ലബുഷാഗ്നെ എന്നിവർ അർധ സെഞ്ച്വറികൾ നേടിയിരുന്നു. അവസാനം സ്റ്റാർൽക് 21 പന്തിൽ 23 റൺസും എടുത്തു. 5 വിക്കറ്റ് എടുത്ത സൗത്തി ന്യൂസിലൻഡിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

Advertisement