വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിവസം അവസാനിപ്പിച്ച് ഇംഗ്ലണ്ട്

വെസ്റ്റിന്‍ഡീസിനെതിരെ ബാര്‍ബഡോസിൽ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിവസം കളി അവസാനിപ്പിച്ച് ഇംഗ്ലണ്ട്. 40/0 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 21 റൺസുമായി സാക്ക് ക്രോളിയും 18 റൺസുമായി അലക്സ് ലീസുമാണ് ക്രീസിലുള്ളത്.

136 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്. നേരത്തെ വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 411 റൺസിൽ അവസാനിച്ചിരുന്നു. 160 റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റും 102 റൺസ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡും ആണ് ആതിഥേയര്‍ക്കായി തിളങ്ങിയത്.