ഷാൻ മസൂദിന് പകരക്കാരനായി, വരാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്‌എൽ) 2025 സീസണിൽ കറാച്ചി കിംഗ്‌സിന്റെ പുതിയ ക്യാപ്റ്റനായി ഡേവിഡ് വാർണറെ നിയമിച്ചു. റെക്കോർഡ് തുകയായ 300,000 യുഎസ് ഡോളറിനായിരുന്നു ഫ്രാഞ്ചൈസി അദ്ദേഹത്തെ സൈൻ ചെയ്തത്. വാർണറുടെ ആദ്യ പിഎസ്‌എൽ പ്രകടനമാണിത്, പിഎസ്‌എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി അദ്ദേഹം മാറിയിരുന്നു.

ഐപിഎൽ 2025 മെഗാ ലേലത്തിൽ വിൽക്കപ്പെടാതെ പോയ വാർണർ പി എസ് എല്ലിനായി അടുത്ത ആഴ്ച പാകിസ്ഥാനിലേക്ക് പോകും. കറാച്ചി കിംഗ്‌സിന്റെ ഉടമ സൽമാൻ ഇഖ്ബാൽ വാർണറെ സ്വാഗതം ചെയ്തു, അദ്ദേഹത്തിന്റെ നേതൃത്വ ഗുണങ്ങളും മത്സരം വിജയിപ്പിക്കാനുള്ള കഴിവും എടുത്തുകാണിച്ചു. മസൂദിന്റെ സംഭാവനകളെ ടീം അംഗീകരിച്ചു, ക്യാപ്റ്റൻ സ്ഥാനം രാജിവച്ചെങ്കിലും അദ്ദേഹം ടീമിന്റെ ഒരു പ്രധാന ഭാഗമായി തുടരുന്നുവെന്ന് ക്ലബ് ഉടമ പറഞ്ഞു.