ലോകകപ്പ് ടീമില്‍ താനുണ്ടാകുമെന്ന് വിശ്വസിക്കുന്നു: ഡേവിഡ് വാര്‍ണര്‍

- Advertisement -

2019 ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ താനുണ്ടാകുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് 12 മാസം വിലക്ക് നേരിടുന്ന താരം അടുത്ത് ഐപിഎലും ലോകകപ്പിനും താന്‍ മികച്ച പ്രകടനമുണ്ടാകുമെന്നാണ് വിശ്വാസം പ്രകടിപ്പിച്ചത്.

ഒരിക്കലും ഇരുട്ടി വെളിക്കുമ്പോള്‍ ഫോം നഷ്ടപ്പെടുന്ന സാഹചര്യം ഒരു ബാറ്റ്സ്മാനും നേരിടേണ്ടി വരില്ല. പരിശീലനത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ നേരിടുന്നത് ലോകോത്തര ബൗളര്‍മാരെയാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ലോകത്തെ മികച്ച താരങ്ങളാണ്. വിലക്കുള്ള സമയത്തും നിരന്തരം പരിശീലനത്തില്‍ ഏര്‍പ്പെടുക. വിലക്ക് മാറിയ ശേഷം സന്നാഹ മത്സരങ്ങള്‍ കളിക്കുക. അത് കഴിഞ്ഞ് ഐപിഎലില്‍ താനുണ്ടാകും. ഇവിടെ മികച്ച പ്രകടനം പുറത്തെടുത്ത് താന്‍ തന്റെ ഫോം വീണ്ടെടുക്കുമെന്നും താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement