ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ച് രാജി വെച്ചു

Sports Correspondent

ഓസ്ട്രേലിയയുടെ ഉപ പരിശീലകനും ബൗളിംഗ് കോച്ചുമായ ഡേവിഡ് സാക്കര്‍ രാജി വെച്ചു. കഴിഞ്ഞ കുറേ കാലമായി ടീമിനൊപ്പമുണ്ടായിരുന്ന സാക്കര്‍ മുമ്പ് ഇംഗ്ലണ്ടിനും വിക്ടോറിയയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ ഓസ്ട്രേലിയന്‍ ബൗളിംഗ് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു. സാക്കര്‍ ചുമതലയില്‍ നിന്ന് പിന്മാറിയതോടെ പകരം ട്രോയി കൂളിയെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ കൂളി ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

മുന്‍ ടാസ്മാനിയ ക്രിക്കറ്റര്‍ കൂടിയായ ട്രോയി കൂളി ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നീ ടീമുകളുടെ ബൗളിംഗ് കോച്ചായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.