തുടർച്ചയായി രണ്ടാം തവണയും വിദര്‍ഭക്ക് രഞ്ജി കിരീടം

- Advertisement -

രണ്ടാം ഇന്നിങ്ങ്സില്‍ എന്ന പോലെ നാലാം ഇന്നിങ്ങ്സിലും സൗരാഷ്ട്ര ബാറ്റിങ്ങില്‍ പരാജയപ്പെട്ടപ്പോള്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിദര്‍ഭക്ക് രഞ്ജി കിരീടം. രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനാണ് വിദര്‍ഭ പുറത്താക്കിയത്. 78 റൺസിന്‌ ആയിരുന്നു വിദർഭയുടെ ജയം. അഞ്ചാം ദിവസത്തിലെ ആദ്യ സെഷനിൽ തന്നെ മത്സരം വിജയിക്കാൻ വിദർഭക്കായി.

രണ്ടിന്നിങ്സിലുമായി പതിനൊന്നു വിക്കറ്റ് നേടിയ ആദിത്യ സര്‍വാതെയാണ് സൗരാഷ്ട്രയെ എറിഞ്ഞിട്ടത്. ആദ്യ ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ ആറും വിക്കറ്റുകൾ ആണ് ആദിത്യ നേടിയത്.

206 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന സൗരാഷ്ട്രക്ക് തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. 55 റൺസ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു സൗരാഷ്ട്രക്ക്. ചേതേശ്വർ പൂജാര റൺസ് ഒന്നും എടുക്കാതെ പുറത്തായതും സൗരാഷ്ട്രക്ക് തിരിച്ചടിയായി.

Advertisement