ഡേവിഡ് പെയിന്‍ ഇംഗ്ലണ്ട് ടീമിൽ, ടി20 ടീമിന്റെ മുഖ്യ കോച്ചായി പോള്‍ കോളിംഗ്‍വുഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. പുതുമുഖ താരം ഡേവിഡ് പെയിനിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങള്‍ക്കുള്ള 16 അംഗ ടീമിനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും.

ഓസ്ട്രേലിയയിൽ ഉള്ള ക്രിസ് സിൽവര്‍വുഡിന് പകരക്കാരനായി പോള്‍ കോളിംഗ്‍വുഡ് ടി20 ടീമിന്റെ മുഖ്യ കോച്ചിന്റെ ചുമതല വഹിക്കും. മാര്‍ക്കസ് ട്രെസ്കോത്തിക് ആണ് ടീമിന്റെ സഹ പരിശീലകന്‍.

ജനുവരി 22ന് ആരംഭിയ്ക്കുന്ന പരമ്പര ജനുവരി 30ന് അവസാനിക്കും.

ഇംഗ്ലണ്ട്: Eoin Morgan (c), Moeen Ali, Tom Banton, Sam Billings, Liam Dawson, George Garton, Chris Jordan, Liam Livingstone, Saqib Mahmood, Tymal Mills, David Payne, Adil Rashid, Jason Roy, Phil Salt, Reece Topley, James Vince