പാക്കിസ്ഥാന് വേണ്ടി 261 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ പാക് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഡാനിഷ് കനേരിയയെ വിലയിരുത്തുന്നത്. എന്നാല്‍ താരത്തിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് 2012ല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ബോര്‍ഡും താരത്തിനെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
തന്റെ നിയമ ടീമിന്റെ സഹായത്തോടെ താരം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് ചെയര്‍മാന് കത്ത് അയയ്ക്കുവാന്‍ പിസിബിയോട് ആവശ്യപ്പെടുകയാണ് കനേരിയ.
Through my legal team, i appealed @TheRealPCB to remove my life ban. pic.twitter.com/Ho1zhHMb4i
— Danish Kaneria (@DanishKaneria61) June 14, 2020
തന്റെ ഈ കത്ത് മുന്‍ പാക് താരം ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പാക് ചീഫ് എഹ്സാന്‍ മാനിയ്ക്ക് ആണ് കനേരിയ കത്തെഴുതിയിരിക്കുന്നത്. തന്റെ ഏക വരുമാനം ഈ വിലക്ക് മൂലം ബാധിച്ചുവെന്നും തന്നെ സഹായിക്കണമെന്നുമാണ് പാക് മുന്‍ താരത്തിന്റെ ആവശ്യം.