ആർതുറും അൻസുവും ഇന്ന് ബാഴ്സ നിരയിൽ ഇല്ല

Photo: FC Barcelona

ഇന്ന് ലാലിഗയിൽ നിർണായക പോരാട്ടത്തിൽ റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ നേരിടുന്നത്. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. എസ്പാന്യോളിന് എതിരെ ചുവപ്പ് കാർഡ് കണ്ട അൻസു ഫതി ഇന്ന് സക്വാഡിൽ ഇല്ല‌. ഒപ്പം ആർതുറും ടീമിൽ ഇല്ല. ആർതുർ എന്ത് കൊണ്ടാണ് ടീമിൽ ഇല്ലാത്തത് എന്ന് വ്യക്തമല്ല.

പരിക്ക് മാറിയ ജൊനിയർ ഫിർപോ ഇന്ന് സ്ക്വാഡിൽ ഉണ്ട്. ഡിയോങ്, ഉംറ്റിറ്റി എന്നിവരും പരിക്ക് കാരണം സ്ക്വാഡിൽ ഇല്ല. ഇന്ന് രാത്രി 11.30നാണ് മത്സരം നടക്കുന്നത്‌. ഇന്ന് ജയിച്ചാൽ റയലിനെക്കാൾ ഒരു പോയന്റ് മാത്രം പിറകിൽ എത്താൻ ബാഴ്സലോണക്ക് ആകും.

The #ValladolidBarça Squad

1 ter Stegen
2 N. Semedo
3 Piqué
4 I. Rakitic
5 Sergio
9 Suárez
10 Messi
13 Neto
15 Lenglet
17 Griezmann
18 Jordi Alba
19 Braithwaite
20 S. Roberto
22 Vidal
24 Junior
28 Riqui Puig
33 R Araujo
36 Arnau

Previous articleവിലക്ക് മാറ്റല്‍, ഡാനിഷ് കനേരിയയോട് ഇംഗ്ലണ്ട് ബോര്‍ഡിനെ സമീപിക്കുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ബോര്‍ഡ്
Next articleയുവന്റസിന് ഇന്ന് നിർണായക പോരാട്ടം, അറ്റലാന്റ എതിരാളികൾ