ഡാൽമിയയുടെ മകൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്

- Advertisement -

മുൻ ബി.സി.സി.ഐ പ്രസിഡണ്ട് ജഗ്‌മോഹൻ ഡാൽമിയയുടെ മകൻ അവിഷേക് ഡാൽമിയ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അവിഷേക് ഡാൽമിയ. 38 കാരനായ അവിഷേക് ഡാൽമിയ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാവുന്ന പതിനെട്ടാമത്തെ വ്യക്തിയാണ്.

നേരത്തെ രണ്ടു തവണ ജഗ്‌മോഹൻ ഡാൽമിയ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാഷിഷ്‌ ഗാംഗുലിയെയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നപ്പോൾ അസോസിയേഷൻ സെക്രട്ടറിയായിരുന്നു അവിഷേക് ഡാൽമിയ.

തുടർന്ന് സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായതോടെയാണ് അവിഷേക് ഡാൽമിയ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായത്.

Advertisement