അവസാനം ചെന്നൈ സിറ്റിക്ക് ഒരു വിജയം

- Advertisement -

ഐലീഗിൽ തുടർ പരാജയങ്ങളാൽ കഷ്ടപ്പെടുകയായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് ലീഗിൽ ഒരു വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ ആണ് ചെന്നൈ സിറ്റി പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ചെന്നൈ സിറ്റിയുടെ വിജയം. അവസാന മൂന്ന് മത്സരങ്ങളിലും ചെന്നൈ സിറ്റി പരാജയപ്പെട്ടിരുന്നു.

ഇന്മ് കളിയുടെ 19ആം മിനുട്ടിൽ കറ്റ്സുമി യുസ നേടിയ ഗോളാണ് ചെന്നൈ സിറ്റിക്ക് വിജയം നൽകിയത്. കഴിഞ്ഞ കളിയിൽ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച ആരോസ് ഇന്ന് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും സമനില ഗോൾ നേടാൻ ആയില്ല. ചെന്നൈ സിറ്റിയുടെ ലീഗിലെ മൂന്നാം വിജയം മാത്രമാണിത്. 9 മത്സരങ്ങളിൽ നിന്ന് 11 പോയന്റുമായി എട്ടാമതാണ് ചെന്നൈ സിറ്റി ഇപ്പോൾ ഉള്ളത്.

Advertisement