ലൊബേര ഇല്ലെങ്കിലും ഗോളടിച്ച് കൂട്ടി എഫ് സി ഗോവ

- Advertisement -

പരിശീലകൻ ലൊബേരയെ പുറത്താക്കിയ ശേഷം ആദ്യമായി കളത്തിൽ ഇറങ്ങിയ എഫ് സി ഗോവയ്ക്ക് വൻ വിജയം. ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിട്ട ഗോവ ഗോളടിച്ചു കൂട്ടിയാണ് വിജയിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ വിജയം. ഗോവയെ തിരികെ ലീഗിൽ ഒന്നാമത് എത്തിക്കാനും ഈ വിജയത്തിനായി.

രണ്ട് ഗംഭീര ഗോളുകളും ഒരു അസിസ്റ്റുമായി ഹ്യൂഗോ ബോമസ് ആണ് ഇന്ന് ഗോവൻ നിരയിൽ താരമായി മാറിയത്. 19ആം മിനുട്ടിലും 50ആം മിനുട്ടിലും ആയിരുന്നു ബോമസിന്റെ ഗോളുകൾ. 64ആം മിനുട്ടിൽ മാർസെലോയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് ഹൈദരബാദ് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും കോറോ ആ ശ്രമത്തിന് അവസാനമിട്ടു. രണ്ട് ഗോളുകളാണ് കളിയുടെ അവസാനം കോറോ നേടിയത്.

ഈ വിജയത്തോടെ ഗോവയ്ക്ക് 16 മത്സരങ്ങളിൽ നിന്നായി 33 പോയന്റായി.

Advertisement